7.20.2017

അതിജീവനം



അവള്‍ പിറന്നയെന്‍ ഹൃദയ-
മൊരിക്കല്‍ ചിരിച്ചുകൊണ്ടു
പറഞ്ഞു.....
ഞാന്‍നിന്റെയല്ലെന്ന്്....!


അപ്പോഴവളുമാ ഹൃദയത്തി-
ലിരുന്നൊരു മൂളിപ്പാട്ടുപാടി

'മറവി മധുരമാണെന്ന്'

നിറവും മണവുമില്ലാത്ത
വികാരം നിറഞ്ഞഞാനൊരു
മുള്‍ച്ചെടിയാണെന്ന
വെളിപ്പെടുത്തലും....!

എത്ര സത്യം.....!
സംഭരിച്ച നിന്റെയോര്‍മ്മകളുമായി
എത്രയെത്ര വരള്‍ച്ചകളാണുഞാനതി-
ജീവിക്കുന്നത്.


6.16.2017

നിനവുകള്‍



നിര്‍വൃതികളുടെ നിശായൗവന
തീരത്തു നനഞ്ഞു കുളിരുന്ന
നുണക്കുഴികള്‍ തെളിയുമ്പോള്‍
എന്റെ മിഴിയൊര്‍ത്ഥ പുഞ്ചിരിതൂകി....!

അനുരാഗ ധാര്‍ഷ്ട്യം നിഴലായ്
തെളിയുമ്പോഴുമൊഴികിപ്പരക്കുന്നു
കൊഞ്ചുംചിലങ്കകള്‍.....!

കാറുംകോളുമില്ലാതെ പെയ്തിറങ്ങുന്ന
സ്വപ്‌നമഴിയില്‍ നീ കൂടചൂടിനില്‍ക്കുമ്പോഴും
നനയാനാണെനിക്കിഷ്ടം.....!

നിറഞ്ഞൊരാമനസ്സിന്റെയൊ-
ഴിഞ്ഞൊരു കോണിലെ-
ങ്കിലുമൊരിടം ലഭിക്കാന്‍ 
വെമ്പുന്നൊരഹംബോധം
അതീന്ദ്രിയമല്ലിന്നതുനീ കാണുന്നുവോ......?

കിനിഞ്ഞിറങ്ങുന്ന നിനവുവേദന
നാളെകളില്‍ പുനര്‍ജനിച്ചാല്‍
താളം നിലയ്ക്കുന്നയാ ചുവന്ന പുഷ്പം;
ഞെട്ടത്തുവീഴുന്ന നിശ്വാസങ്ങള്‍
ഇടയ്ക്കിടെ പിടഞ്ഞേക്കാം; പിന്നെയൊടു-
ങ്ങുമാതാണ് വിധി; അല്ല പര്യവസാനം....!

6.06.2017

The 'B' HEART



Most things break,
Including Hearts...!!!

Often wish to recall memories...
But I'm afraid..!
afraid of emotional trauma and wounded words...

Yup it's true
change is customary;
then what about those feigned
U-turns which ended
where it all began...

Is that a sign to start over
in a new way
or finish it off...

Before beginning
the future was glorious
but when it actually
became present
it feels like hell...

12.31.2016

കത്തിജ്വലിക്കുന്ന
സൂര്യനെക്കാള്‍
സൗന്ദര്യം 
നിലാരാത്രിയില്‍


നീരാടുന്ന ചന്ദ്രനല്ലെ.......1
അതിലും മനോഹരം
കൂരിരുട്ടില്‍ ഇളകിയാടുന്ന
ഒരുതിരി വെളിച്ചമല്ലേ.....!

4.30.2016

ഒരിക്കല്‍കൂടി


എഴുത്തുപുരയ്ക്കു തീവച്ചു
മനപ്പുസ്തകത്തില്‍ മഷികമഴ്ത്തിക്കറുപ്പിച്ചു
വികാരത്തെ നിഴല്‍കൊണ്ടു മറച്ചു
കരള്‍തുളുമ്പിപ്പുറത്തുവന്ന 
പ്രതിജ്ഞകള്‍ ചിലരെങ്കിലും കേട്ടെന്നുവരാം
വിരല്‍പ്പൊട്ടുകുത്തിയ നെറ്റിയിലാഴത്തിലൊരു
മരംനട്ടുഞാന്‍..
നിരവധി ശിഖരങ്ങളും 
പടുകൂറ്റന്‍ വേരുകളുമുളള ആത്മാവ്.
തിരച്ചറിയാനാകില്ലയാര്‍ക്കും എന്നിലെയെന്നെ
താഴേക്കുവളരുന്ന സന്ദേഹം
തൊണ്ടയില്‍ക്കുടുങ്ങി നട്ടംതിരിയും

കൈകാലുകള്‍കെട്ടി വായ്മൂടിയെടുത്തുചാടി
 ശ്വാസംമുടങ്ങുന്നില്ല
ഹൃദയം നിലയ്ക്കുന്നില്ല....
ഭാവിയെയവിടെയുപേക്ഷിച്ച്
വര്‍ത്തമാനത്തെ പിന്നിലാക്കി
ഭൂതകാലത്തേക്കു ഞാനുയര്‍ന്നുപൊങ്ങി....
ഒരിക്കല്‍ക്കൂടി.....................

3.02.2016

വേളി



ദര്‍പ്പശിഖിരസുഖോന്മുഖമായ
പ്രകൃത്യാന്തര നുകത്തെ
ഉപ്പുവെളളപ്പാച്ചിലില്‍ മുക്കിയെടുത്തുമ്മവെ-
ച്ചുമ്മറത്തെ ചാരുകസേരയിലിരുത്തിയ-
ച്ഛന്റെ പുരികമധ്യത്തിലെ വിയര്‍പ്പുതുടച്ചവള്‍
പറഞ്ഞു; ബധിരമോഹബലാത്ക്കാരക്കയത്തില്‍
നിവര്‍ന്നുനിടര്‍ന്നുവീണ ഭീതിയെ അടിവയറ്റിലൊതുക്കി
നിര്‍ത്തിയ ധീരകഥയേക്കുറിച്ച്!
അഥര്‍വ്വവേദ വിധിപ്പകര്‍പ്പുകള്‍ക്കതിര്‍ത്തി
നിശ്ചയിച്ചമര്‍ത്തിപ്പിടിച്ച നീതിസാരം
കണ്‍പോളതുളച്ചു പുറത്തുകടുവന്നതിനിടെ.
ഇനിവയ്യ കാശിചുറ്റിയകേളീവിലാസം
പിന്നോട്ടോടണം അഗ്നിസാക്ഷിയായി മാനംവിറ്റസംസ്‌ക്കാര
വിഭ്രമത്തിനും മുന്‍പേ...

1.20.2016

സമ്മാനം


കറുത്ത വേനലും 
വെളുത്ത മഴയും
ചുവന്ന മഞ്ഞും
സമ്മാനിച്ചാണവള്‍
പിരിഞ്ഞത്.......
ആ സമ്മാനങ്ങളി-
ന്നുമെനിക്കൊപ്പമുണ്ട്.
ആ വേനലും മഴയും മഞ്ഞും...
പക്ഷെ നിറങ്ങള്‍...!
കറുപ്പു വെളുത്തു
വെളുപ്പു കറുത്തു
ചുവപ്പ് മങ്ങിമങ്ങിയില്ലാതായി...!

11.07.2015

മോക്ഷം




കത്തിയമരുന്ന ചില ചിന്തകളുണ്ട്
ചാരംവാരിപൂശി വൃണം മറയ്ക്കുന്ന
ആത്മാവിനെ പിന്നില്‍ നിന്നു കൊഞ്ഞനം കുത്തുന്ന
വെളളപ്പറവകളെ ഞാനിന്നു കണ്ടു.
ഒരു പിടി അരിമണികളവയ്‌ക്കെറിഞ്ഞു കൊടുത്തു 
ചതിച്ചു പിടിച്ചു കൂട്ടിലടച്ചു.
സ്വര്‍ണ്ണകൂടല്ല, വെറും ഇരുമ്പുകൂട്...!
ഒടുക്കം അവയുടെ ചിറകരിഞ്ഞു 
മുതുകില്‍ക്കെട്ടി ഞാനും പറക്കും 
നിശബ്ദ നാഭിയിലഭയം തേടാന്‍.


7.25.2014

തോന്നല്‍

ചിലനേരം ചിതറിപ്പറക്കാന്‍ 
തോന്നും ഈയ്യാംപാറ്റയുടെ
ഉടലില്‍ നിന്നും
ഞെട്ടറ്റ ചിറകുപോലെ..!
തിരിച്ചുയരാന്‍
വെമ്പുന്ന പ്രാണന്‍
പൊടുന്നനെ ജനിക്കുന്നൊരു
നിഴല്‍ചിത്രം ചുവന്ന തുളളികള്‍
ചാലിച്ചു വരയ്ക്കാന്‍ തോന്നും; അനുഭൂതി
വെറുമൊരു ഭീതിയായ് 
ഉറ്റുനോക്കുമ്പോള്‍
വെറുതേയങ്ങ് തോന്നും
മരണം ഉയര്‍ത്തെണീറ്റെന്ന്‌

7.05.2014

It’s like

By sipping the Holy water of
abstract, prance, the joviality of
Solitude, eternal phase
of embodiment tickle
the Moonrise for baffling Veda.
Hegemony of culture
Enarrates innate; Asceticism
However, the life is like death
They two keep the statuesque
may be evermore.

6.05.2014

രാവ്



നിലാവിന്റെ സ്വര്‍ണ്ണ ഇതളുകള്‍ 
ജനാലപ്പാളികളില്‍ തട്ടി 
മുറിവേറ്റുവെന്നോണം കിടക്കയില്‍ 
അടിമുടി പടര്‍ന്നു കിടപ്പുണ്ട്. 
ഏറെ നാളുകള്‍ക്കു ശേഷമാണ് 
ഇങ്ങനെയൊരു രാത്രി...
തിരക്കിട്ട ഉറക്കത്തിനിടയില്‍, സ്വപ്‌നം 
ഈറനുടുത്ത് കടന്നു വന്നിരുന്ന
കാലം വിലപിച്ചു.
അറിയില്ലയിെങ്കിലുമവള്‍ 
എന്നിലേക്ക് കടന്നു 
വരുമൊയെന്ന്.....
ഒരു സ്വപ്‌നമായെങ്കിലും!


5.28.2014

അവസാനിക്കില്ലൊന്നും

കഥാവശേഷന്റെ തണുത്തു
മെലിഞ്ഞ മുടിക്കെട്ടിലേക്ക്‌
വിയര്‍പ്പായ്‌ വലിഞ്ഞു
കയറുകയാണവള്‍........
ഉദ്യമം അവ്യക്തം.
പക്ഷെ.........
മയില്‍പ്പീലി തൂവിയ
ഇഹലോകത്തെ
പാദങ്ങളാല്‍ ചുംബിച്ചും
തലോടിയും ആസ്വദിച്ചാണാവരവ്‌.....
പ്രജ്ഞയുടെ കഴുത്തില്‍
കുരുക്കിയ കയറുമായ്‌
ഒപ്പമുണ്‌ട്‌ വിധിയും
അവസാനിക്കില്ലൊന്നും.....
മറ്റൊന്ന്‌ തുടങ്ങും വരെ.!

4.09.2014

State of siege


Wordless weedy
benumbed. Bewilderment
holds the sacrificial
offering of  Detachment
newly born dawn
waves kisses the psyche
Prostrates on the toe of
previous birth,wicked deed
abates prologue shrug
on Crescent
Adams apple jump
into flippancy as
a thunder, an
Entourage of drizzle

3.19.2014

ത്രയം


മരണാസന്നമായ ചില ചിന്തകള്‍
കൊത്തിവലിക്കുന്ന ഋതുക്കളെ
തേടിയിറങ്ങിയതാണ്‌.

കാലഹരണപ്പെട്ടെന്നു മനസ്സില്‍
പച്ചകുത്തിയ ദുഃഖങ്ങള്‍
പുനര്‍ജനിക്കുമെന്ന
പ്രവചനം ഫലിച്ചു.
ആ നക്ഷത്രക്കണ്ണുകള്‍
പ്രാണന്റെ പിടയലിനാക്കം
കൂട്ടുന്നു......വെറും തോന്നല്‍

നുറുങ്ങുകള്‍ കാമംജനിപ്പിച്ച നിമിഷം
പതറാതെ പാറപോലുറച്ചു നിന്നനാളുകള്‍...
പൊടുന്നനെ കുളിര്‍കാറ്റായി
അപരിചിതത്വം അലമുറയിട്ടു
കരഞ്ഞു....യാഥാര്‍ഥ്യം

ഏകാകിയുടെ കവചകുണ്ഡലങ്ങള്‍തന്‍
സംരക്ഷണയില്‍ അഭിരമിച്ചുരുകുന്നു...
വിധി വിപരീതമാം
മറുവാക്കുചൊല്ലും വരെ....പ്രതീക്ഷ

1.01.2014

The lunatic

The lunatic

Hey pal…… you are a lunatic….!!!
He felt those words as shower of flowers in his ear. “Yes I’m mad and I swollen it with pride too”. He said to himself.
Emaciated, pale and young, that is Him.
He keeps thick beard, moustache and long hair. And wears worn out dresses, beyond doubt he looks akin to a mad man. One who is unable to bawl in the intricacy of human mind, enjoys the fiesta of material joviality- this is the reflection what we get from him. He is not a human being to erect the fortress of heart’s sting. In spite of being a lunatic who never felt pang about anything, he does love everything.
OMG……….!!!!!!!! What I am writing, is this my lettering….????
Can’t control  the mind……..his body started sweating and it by now wrapped with perspiration.
Putting the pen down  he walked towards the open window. He felt it like the downfall of the society as the fetter which avert him from the sovereignty of precision. Although he reached there near the window of hope devoid of drowsiness. He realized that the warmth of moonlight which drizzle through the branches of trees is rising high. “What really had happened to me”. No sooner did he mumble to his core than he asked to himself why can’t you stop this farce hereafter….????  “Yes I will, no I have to”….
He withdrew his eyes from outside and  looked at the bed, inside the room. Then also, without knowing anything, she seems to have had  deep in sleep.
He returned from that revelation and unfolded the diary. Didn’t write diary before, this is the opening stab.  Not just to mark the emotions rather to contemplate visibly, that is the intend behind this sweat. As the one who was outdone in the mêlée of life, he glanced at the bed. Without an emotive will he laid near her and also took care of not obstructing her  somnolence even by his sigh. His mind touched that state of mirage. He couldn’t  even recall his past although he started trying.

“Out of the blue, got acquainted with that face during my academic days. Whenever  I think about how that familiarization twisted  like this, my mind flutters devoid of rejoinder.
Even after the revelation that squiggling in the dais of intertwined kinsmen and  devastated reverie, why I’m  craving to kiss the freedom….???
She too has been  backstabbed with the same eddy of ethos like me.
Despite knowing all those things how did it happen.”
He is loosing the power to sense…
“Who knows her pearl like manners and fragile emotions better than me. She never accepts any relations which is not self-born. Me too survive like that.  I doubt that custom gifted me the present. Is that  sentiment which I have on her is a lie…???? If so how can she bear it……??
Doesn’t it be a life which dyed-in-the-wool lie…..!!!
No, it couldn’t be allowed.”
He again tried to console his mind.
“But doesn’t it be late…..??? No, if u want you can end it now.
Actually, which one was a lie; my wish or my deed.... I need to sleep on it. Why I did the coronation of the choice before recognizing her role in my days….???”
Sleep deprived, even struggling to close the eyes, once again he got up from the bed of virtual humanity with uneasiness. He embraced the memoir and restarted form where he plugged up.
The LUNATIC…..knows everything though behave ignorant……and he is the one who accompany grief as bliss.
Yes I’m mad….. A Perfect LUNATIC………….!!!!!!!!



8.27.2013

ചോദ്യം

ഓര്‍ത്തെടുത്തപ്പോള്‍
മരിച്ചു വീണ
വര്‍ത്തമാനകാലത്തോടോരു ചോദ്യം
ഭാവിയില്‍ നിന്റെ പേര്‌
ഭുതമെന്നാകുമ്പോള്‍
കവിള്‍ത്തടം തഴുകിയോഴുകിയിറങ്ങുന്ന
വികാരത്തുളളികള്‍ക്ക്‌ മോക്ഷം കിട്ടുമോ?

11.03.2012

പൊസ്‌റ്റ്‌മോര്‍ട്ടം



എന്റെ പിടയുന്ന ഹൃദയത്തെ
 പൊസ്‌റ്റ്‌മോര്‍ട്ടം നടത്തി
 ഇനിയും മതിയായില്ലെ ..........

 ഭയക്കേണ്ട ഞാന്‍ മരിച്ചു.......

 ഇനിയോരുര്‍ത്തേഴുനേല്‍പ്പുണ്ടാവില്ല.

10.20.2012

സത്വം





കറുത്തിരുണ്ട ആ വെളുത്ത
സത്വം എന്നെനോക്കി കണ്ണിറുക്കി.............!!!!
മധുരചുണ്ടിലെ രക്തക്കറ
അഭിനിവേശത്തോടെ വീശിയടിച്ചത്‌
ഹൃദയമിടുപ്പിന്റെ
ചടുലതയിലേയ്‌ക്കും.
ഒടുവില്‍ വിയര്‍പ്പുതുളളികള്‍
പെയ്‌തിറങ്ങിയപ്പോള്‍
നനഞ്ഞില്ലാതായത്‌
എന്റെ ജീവനായിരുന്നു......!!!!

5.19.2012

The Trance


The Trance
Boisterous light
blows the blunted
innocence of endurance.
Reconciliation poaches
the arid upheaval
of anarchy.
What else on which
prudent scorn
coronate the nudge
of the Trance ?
Envoy emanates as
the scruple of
imminence, on that
the whole palpitation of breath
leaning.
Qualm giggling
on the augury of sanctity.
Jitter orchestrating
the ricochet pus and stub
of weird.
Swirl of The Deuce!
hovering over the
head and paving the
way to cromlech- the
home of trance.

2.10.2012

ചാപിളള




ഉയര്‍ത്തെഴുനേല്‍പ്പിന്റെ
പൊക്കിള്‍ക്കൊടിയറുത്ത്‌
പുറത്തെടുത്തപ്പൊള്‍
ജീവന്‍
ചാപിളളയായതെന്തു
കൊണ്ടെന്നുനിങ്ങള്‍ക്കറിയാമോ??
വെറുപ്പും അറുപ്പും
തളംകെട്ടി നില്‍ക്കുന്ന മാംസപിണ്‌ഡം
പതിയെ പറഞ്ഞു
സദാചാരം.