5.28.2014

അവസാനിക്കില്ലൊന്നും

കഥാവശേഷന്റെ തണുത്തു
മെലിഞ്ഞ മുടിക്കെട്ടിലേക്ക്‌
വിയര്‍പ്പായ്‌ വലിഞ്ഞു
കയറുകയാണവള്‍........
ഉദ്യമം അവ്യക്തം.
പക്ഷെ.........
മയില്‍പ്പീലി തൂവിയ
ഇഹലോകത്തെ
പാദങ്ങളാല്‍ ചുംബിച്ചും
തലോടിയും ആസ്വദിച്ചാണാവരവ്‌.....
പ്രജ്ഞയുടെ കഴുത്തില്‍
കുരുക്കിയ കയറുമായ്‌
ഒപ്പമുണ്‌ട്‌ വിധിയും
അവസാനിക്കില്ലൊന്നും.....
മറ്റൊന്ന്‌ തുടങ്ങും വരെ.!

No comments:

Post a Comment