7.20.2017

അതിജീവനം



അവള്‍ പിറന്നയെന്‍ ഹൃദയ-
മൊരിക്കല്‍ ചിരിച്ചുകൊണ്ടു
പറഞ്ഞു.....
ഞാന്‍നിന്റെയല്ലെന്ന്്....!


അപ്പോഴവളുമാ ഹൃദയത്തി-
ലിരുന്നൊരു മൂളിപ്പാട്ടുപാടി

'മറവി മധുരമാണെന്ന്'

നിറവും മണവുമില്ലാത്ത
വികാരം നിറഞ്ഞഞാനൊരു
മുള്‍ച്ചെടിയാണെന്ന
വെളിപ്പെടുത്തലും....!

എത്ര സത്യം.....!
സംഭരിച്ച നിന്റെയോര്‍മ്മകളുമായി
എത്രയെത്ര വരള്‍ച്ചകളാണുഞാനതി-
ജീവിക്കുന്നത്.


No comments:

Post a Comment