തോന്നല്‍
ചിലനേരം ചിതറിപ്പറക്കാന്‍
തോന്നും ഈയ്യാംപാറ്റയുടെ
ഉടലില്‍ നിന്നും
ഞെട്ടറ്റ ചിറകുപോലെ..!
തിരിച്ചുയരാന്‍
വെമ്പുന്ന പ്രാണന്‍
പൊടുന്നനെ ജനിക്കുന്നൊരു
നിഴല്‍ചിത്രം ചുവന്ന തുളളികള്‍
ചാലിച്ചു വരയ്ക്കാന്‍ തോന്നും; അനുഭൂതി
വെറുമൊരു ഭീതിയായ്
ഉറ്റുനോക്കുമ്പോള്‍
വെറുതേയങ്ങ് തോന്നും
മരണം ഉയര്‍ത്തെണീറ്റെന്ന്
No comments:
Post a Comment