7.20.2017

അതിജീവനം



അവള്‍ പിറന്നയെന്‍ ഹൃദയ-
മൊരിക്കല്‍ ചിരിച്ചുകൊണ്ടു
പറഞ്ഞു.....
ഞാന്‍നിന്റെയല്ലെന്ന്്....!


അപ്പോഴവളുമാ ഹൃദയത്തി-
ലിരുന്നൊരു മൂളിപ്പാട്ടുപാടി

'മറവി മധുരമാണെന്ന്'

നിറവും മണവുമില്ലാത്ത
വികാരം നിറഞ്ഞഞാനൊരു
മുള്‍ച്ചെടിയാണെന്ന
വെളിപ്പെടുത്തലും....!

എത്ര സത്യം.....!
സംഭരിച്ച നിന്റെയോര്‍മ്മകളുമായി
എത്രയെത്ര വരള്‍ച്ചകളാണുഞാനതി-
ജീവിക്കുന്നത്.


6.16.2017

നിനവുകള്‍



നിര്‍വൃതികളുടെ നിശായൗവന
തീരത്തു നനഞ്ഞു കുളിരുന്ന
നുണക്കുഴികള്‍ തെളിയുമ്പോള്‍
എന്റെ മിഴിയൊര്‍ത്ഥ പുഞ്ചിരിതൂകി....!

അനുരാഗ ധാര്‍ഷ്ട്യം നിഴലായ്
തെളിയുമ്പോഴുമൊഴികിപ്പരക്കുന്നു
കൊഞ്ചുംചിലങ്കകള്‍.....!

കാറുംകോളുമില്ലാതെ പെയ്തിറങ്ങുന്ന
സ്വപ്‌നമഴിയില്‍ നീ കൂടചൂടിനില്‍ക്കുമ്പോഴും
നനയാനാണെനിക്കിഷ്ടം.....!

നിറഞ്ഞൊരാമനസ്സിന്റെയൊ-
ഴിഞ്ഞൊരു കോണിലെ-
ങ്കിലുമൊരിടം ലഭിക്കാന്‍ 
വെമ്പുന്നൊരഹംബോധം
അതീന്ദ്രിയമല്ലിന്നതുനീ കാണുന്നുവോ......?

കിനിഞ്ഞിറങ്ങുന്ന നിനവുവേദന
നാളെകളില്‍ പുനര്‍ജനിച്ചാല്‍
താളം നിലയ്ക്കുന്നയാ ചുവന്ന പുഷ്പം;
ഞെട്ടത്തുവീഴുന്ന നിശ്വാസങ്ങള്‍
ഇടയ്ക്കിടെ പിടഞ്ഞേക്കാം; പിന്നെയൊടു-
ങ്ങുമാതാണ് വിധി; അല്ല പര്യവസാനം....!

6.06.2017

The 'B' HEART



Most things break,
Including Hearts...!!!

Often wish to recall memories...
But I'm afraid..!
afraid of emotional trauma and wounded words...

Yup it's true
change is customary;
then what about those feigned
U-turns which ended
where it all began...

Is that a sign to start over
in a new way
or finish it off...

Before beginning
the future was glorious
but when it actually
became present
it feels like hell...