നിര്‍വൃതികളുടെ നിശായൗവന
തീരത്തു നനഞ്ഞു കുളിരുന്ന
നുണക്കുഴികള്‍ തെളിയുമ്പോള്‍
എന്റെ മിഴിയൊര്‍ത്ഥ പുഞ്ചിരിതൂകി....!
അനുരാഗ ധാര്‍ഷ്ട്യം നിഴലായ്
തെളിയുമ്പോഴുമൊഴികിപ്പരക്കുന്നു
കൊഞ്ചുംചിലങ്കകള്‍.....!
കാറുംകോളുമില്ലാതെ പെയ്തിറങ്ങുന്ന
സ്വപ്‌നമഴിയില്‍ നീ കൂടചൂടിനില്‍ക്കുമ്പോഴും
നനയാനാണെനിക്കിഷ്ടം.....!
നിറഞ്ഞൊരാമനസ്സിന്റെയൊ-
ഴിഞ്ഞൊരു കോണിലെ-
ങ്കിലുമൊരിടം ലഭിക്കാന്‍
വെമ്പുന്നൊരഹംബോധം
അതീന്ദ്രിയമല്ലിന്നതുനീ കാണുന്നുവോ......?
കിനിഞ്ഞിറങ്ങുന്ന നിനവുവേദന
നാളെകളില്‍ പുനര്‍ജനിച്ചാല്‍
താളം നിലയ്ക്കുന്നയാ ചുവന്ന പുഷ്പം;
ഞെട്ടത്തുവീഴുന്ന നിശ്വാസങ്ങള്‍
ഇടയ്ക്കിടെ പിടഞ്ഞേക്കാം; പിന്നെയൊടു-
ങ്ങുമാതാണ് വിധി; അല്ല പര്യവസാനം....!