മനപ്പുസ്തകത്തില്‍ മഷികമഴ്ത്തിക്കറുപ്പിച്ചു
വികാരത്തെ നിഴല്‍കൊണ്ടു മറച്ചു
കരള്‍തുളുമ്പിപ്പുറത്തുവന്ന
പ്രതിജ്ഞകള്‍ ചിലരെങ്കിലും കേട്ടെന്നുവരാം
വിരല്‍പ്പൊട്ടുകുത്തിയ നെറ്റിയിലാഴത്തിലൊരു
മരംനട്ടുഞാന്‍..
നിരവധി ശിഖരങ്ങളും
പടുകൂറ്റന്‍ വേരുകളുമുളള ആത്മാവ്.
തിരച്ചറിയാനാകില്ലയാര്‍ക്കും എന്നിലെയെന്നെ
താഴേക്കുവളരുന്ന സന്ദേഹം
തൊണ്ടയില്‍ക്കുടുങ്ങി നട്ടംതിരിയും
കൈകാലുകള്‍കെട്ടി വായ്മൂടിയെടുത്തുചാടി
ശ്വാസംമുടങ്ങുന്നില്ല
ഹൃദയം നിലയ്ക്കുന്നില്ല....
ഭാവിയെയവിടെയുപേക്ഷിച്ച്
വര്‍ത്തമാനത്തെ പിന്നിലാക്കി
ഭൂതകാലത്തേക്കു ഞാനുയര്‍ന്നുപൊങ്ങി....
ഒരിക്കല്‍ക്കൂടി.....................