ദര്‍പ്പശിഖിരസുഖോന്മുഖമായ
പ്രകൃത്യാന്തര നുകത്തെ
ഉപ്പുവെളളപ്പാച്ചിലില്‍ മുക്കിയെടുത്തുമ്മവെ-
ച്ചുമ്മറത്തെ ചാരുകസേരയിലിരുത്തിയ-
ച്ഛന്റെ പുരികമധ്യത്തിലെ വിയര്‍പ്പുതുടച്ചവള്‍
പറഞ്ഞു; ബധിരമോഹബലാത്ക്കാരക്കയത്തില്‍
നിവര്‍ന്നുനിടര്‍ന്നുവീണ ഭീതിയെ അടിവയറ്റിലൊതുക്കി
നിര്‍ത്തിയ ധീരകഥയേക്കുറിച്ച്!
അഥര്‍വ്വവേദ വിധിപ്പകര്‍പ്പുകള്‍ക്കതിര്‍ത്തി
നിശ്ചയിച്ചമര്‍ത്തിപ്പിടിച്ച നീതിസാരം
കണ്‍പോളതുളച്ചു പുറത്തുകടുവന്നതിനിടെ.
ഇനിവയ്യ കാശിചുറ്റിയകേളീവിലാസം
പിന്നോട്ടോടണം അഗ്നിസാക്ഷിയായി മാനംവിറ്റസംസ്‌ക്കാര
വിഭ്രമത്തിനും മുന്‍പേ...