കത്തിയമരുന്ന ചില ചിന്തകളുണ്ട്
ചാരംവാരിപൂശി വൃണം മറയ്ക്കുന്ന
ആത്മാവിനെ പിന്നില്‍ നിന്നു കൊഞ്ഞനം കുത്തുന്ന

ഒരു പിടി അരിമണികളവയ്ക്കെറിഞ്ഞു കൊടുത്തു
ചതിച്ചു പിടിച്ചു കൂട്ടിലടച്ചു.
സ്വര്ണ്ണകൂടല്ല, വെറും ഇരുമ്പുകൂട്...!
ഒടുക്കം അവയുടെ ചിറകരിഞ്ഞു
മുതുകില്ക്കെട്ടി ഞാനും പറക്കും
നിശബ്ദ നാഭിയിലഭയം തേടാന്‍.