6.05.2014

രാവ്



നിലാവിന്റെ സ്വര്‍ണ്ണ ഇതളുകള്‍ 
ജനാലപ്പാളികളില്‍ തട്ടി 
മുറിവേറ്റുവെന്നോണം കിടക്കയില്‍ 
അടിമുടി പടര്‍ന്നു കിടപ്പുണ്ട്. 
ഏറെ നാളുകള്‍ക്കു ശേഷമാണ് 
ഇങ്ങനെയൊരു രാത്രി...
തിരക്കിട്ട ഉറക്കത്തിനിടയില്‍, സ്വപ്‌നം 
ഈറനുടുത്ത് കടന്നു വന്നിരുന്ന
കാലം വിലപിച്ചു.
അറിയില്ലയിെങ്കിലുമവള്‍ 
എന്നിലേക്ക് കടന്നു 
വരുമൊയെന്ന്.....
ഒരു സ്വപ്‌നമായെങ്കിലും!