3.19.2014

ത്രയം


മരണാസന്നമായ ചില ചിന്തകള്‍
കൊത്തിവലിക്കുന്ന ഋതുക്കളെ
തേടിയിറങ്ങിയതാണ്‌.

കാലഹരണപ്പെട്ടെന്നു മനസ്സില്‍
പച്ചകുത്തിയ ദുഃഖങ്ങള്‍
പുനര്‍ജനിക്കുമെന്ന
പ്രവചനം ഫലിച്ചു.
ആ നക്ഷത്രക്കണ്ണുകള്‍
പ്രാണന്റെ പിടയലിനാക്കം
കൂട്ടുന്നു......വെറും തോന്നല്‍

നുറുങ്ങുകള്‍ കാമംജനിപ്പിച്ച നിമിഷം
പതറാതെ പാറപോലുറച്ചു നിന്നനാളുകള്‍...
പൊടുന്നനെ കുളിര്‍കാറ്റായി
അപരിചിതത്വം അലമുറയിട്ടു
കരഞ്ഞു....യാഥാര്‍ഥ്യം

ഏകാകിയുടെ കവചകുണ്ഡലങ്ങള്‍തന്‍
സംരക്ഷണയില്‍ അഭിരമിച്ചുരുകുന്നു...
വിധി വിപരീതമാം
മറുവാക്കുചൊല്ലും വരെ....പ്രതീക്ഷ